Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ukraine-US Talks

യു​ക്രെ​യ്ൻ - യു​എ​സ് ച​ർ​ച്ച ഇ​ന്ന് ന​ട​ക്കാ​നി​രി​ക്കെ​ കീ​വി​ൽ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം; ഒ​രാൾ മരിച്ചു

കീ​വ്: യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ റ​ഷ്യ​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ 47 വ​യ​സു​ള്ള ഒ​രു വ​നി​ത കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം 22 പേ​ർ​ക്ക് പ​രു​ക്കേ​റ്റു.

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യു​ക്രെ​യ്ൻ - യു​എ​സ് ച​ർ​ച്ച ഇ​ന്ന് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കീ​വി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്നു.

അ​ഞ്ഞൂ​റി​ലേ​റെ ഡ്രോ​ണു​ക​ളും 40 മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞു. വൈ​ദ്യു​തി നി​ല​യ​ങ്ങ​ൾ ത​ക​ർ​ത്ത​തി​നാ​ൽ പ​ല ജി​ല്ല​ക​ളും ഇ​രു​ട്ടി​ലാ​യി.

Latest News

Corehub Up